തലസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ മകളുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News