കേരളത്തിലെ ഇടുക്കി ജില്ലയില്‍ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തില്‍ മാട്ടുപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്.

പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിധ2പ,ധ3പ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.

വൈദ്യുതോല്പാദനത്തിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാല്‍വ് സ്ഥാപിച്ചിട്ടുണ്ട്.

സുപ്രസിദ്ധമായ എക്കോ പോയിന്റ് ഇവിടെയാണ്. മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദര്‍ശിക്കാന്‍ വളരെയധികം സഞ്ചാരികള്‍ വരാറുണ്ട്.

ഡാമിന്റെ ആകര്‍ഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടില്‍ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്.

വെള്ളത്തിലൂടെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരും.

രാവിലെ ഒമ്പതിന് തുടങ്ങുന്ന ബോട്ടിങ് വൈകിട്ട് അഞ്ചിനാണ് അവസാനിക്കുക. സംസ്ഥാനത്തിനു പുറത്തുനിന്നും കുട്ടികളുമായെത്തുന്ന വിനോദ സഞ്ചാരികളാണ് ബോട്ട് സവാരി നടത്താന്‍ മുന്നിലുള്ളത്.

അണക്കെട്ടിനോട് ചേര്‍ന്നുള്ള ചോലവനങ്ങളാണ് മറ്റൊരാകര്‍ഷണം. പുഴയോരത്ത് കുട്ടികളുമായെത്തുന്ന കാട്ടാനക്കൂട്ടം അപൂര്‍വ കാഴ്ചയാണ്. മാട്ടുപ്പെട്ടിക്ക് സമീപം ഇക്കോ പോയിന്റിലും നല്ല തിരക്കുണ്ട്.