സ്ത്രീ മുന്നേറ്റങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി കണ്ണൂരില്‍ വിമന്‍ ഇന്‍ പോര്‍ട്രൈറ്റ് എന്ന ചിത്ര പ്രദര്‍ശനം

ചിത്രകാരി കെ ഇ സ്മിത വരച്ച മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. സ്ത്രീകള്‍ക്ക് സ്വന്തം കഴിവുകള്‍ തിരിച്ചറിയാനുള്ള പ്രചോദനം എന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കിയത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും ചരിത്രം അടയാളപ്പെടുത്തിയതുമായ വനിതകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്.

സമകാലിക സാഹചര്യത്തില്‍ സ്ത്രീ മുന്നേറ്റങ്ങളുടെ ഓര്‍മ്മപ്പെടുതലാണ് കെ ഇ സ്മിതയുടെ വിമന്‍ ഇന്‍ പോര്‍ട്രൈറ്റ് എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനം.

ബോള്‍ പെന്‍ മാത്രം ഉപയോഗിച്ച് വരച്ച മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ കടുത്ത വിവേചനവും അപമാനവും നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കലാകാരി എന്ന രീതിയില്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്യുന്നതെന്ന് കെ ഇ സ്മിത പറഞ്ഞു.

നിപ്പ പരിചരണത്തിനിടെ മരിച്ച നേഴ്‌സ് ലിനിയുടെ ചിത്രവും പ്രദര്‍ശനത്തില്‍ ഉണ്ട്. മലാല യൂസഫ് സായ്, മദര്‍ തെരേസ,ലത മങ്കേഷ്‌കര്‍,അരുന്ധതി റോയ്,കല്‍പ്പന ചൗള,ആന്‍ ഫ്രാങ്ക്,ഹെലന്‍ കെല്ലര്‍, പ്രതിഭ പാട്ടില്‍ തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ മാറ്റ് കൂട്ടുന്നു.

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ആയ സ്മിത രണ്ടു മാസത്തെ പരിശ്രമം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here