വൈറലായി ‘ലോനപ്പന്റെ മാമോദീസ’യിലെ പ്രൊമോ ഗാനം

ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദീസയിലെ പ്രൊമോ ഗാനം എത്തി. ക്രിസ്മസിന്റെ ആവേശം നിറച്ചാണ് മഞ്ഞു പുതച്ചൊരു പാതിരരാവില്‍ എന്ന ഗാനം എത്തുന്നത്.

ഹരിനാരായണന്‍, ജോഫി തരകന്‍, ലിയോ തദ്ദേവൂസ് എന്നിവരാണു വരികള്‍ എഴുതിയിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫിന്റെതാണു സംഗീതം. വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ്, ടെസ്സ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലിയ തദ്ദേവൂസ് ആണ് ചിത്രത്തിന്റെ സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News