കൈരളി ടിവി ജ്വാല പുരസ്‌കാര വിതരണം നാളെ

യുവ വനിതാസംരംഭകര്‍ക്കായി കൈരളി- പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരവിതരണം നാളെ നടക്കും.

കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ പത്മശ്രീ ഭരത് മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തൊഴില്‍ – എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന പുരസ്‌കാര വിതരണച്ചടങ്ങില്‍ എ വിജയരാഘവന്‍, ടിആര്‍ അജയന്‍, അഡ്വ.വി കെ മുഹമ്മദ് അഷ്‌റഫ്, എകെ മൂസ മാസ്റ്റര്‍, അഡ്വ. എംഎം മോനായി തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രമുഖ ടെക്‌നോക്രാറ്റ് ജി വിജയരാഘവന്‍, വ്യവസായ സംരംഭക ലക്ഷ്മി മേനോന്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News