വനിതാ മതില്‍: നിര്‍ബന്ധിത പണപ്പിരിവെന്ന വാര്‍ത്ത തെറ്റ്; കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് പെട്ടമ്മയും കുള്ളിയമ്മയും

വനിതാ മതിലിനായി ക്ഷേമപെന്‍ഷനില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം പിരിച്ചുവെന്ന് തങ്ങള്‍ പരാതി പറഞ്ഞുവെന്ന കാര്യം തെറ്റാണെന്ന് പാലക്കാട് പുതുശ്ശേരി വേനോലിയിലെ പെട്ടയമ്മയും കുള്ളിയമ്മയും.

കോണ്‍ഗ്രസ് നേതാക്കള്‍ പോലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ചിലരെ കൊണ്ടു വന്ന് അങ്ങനെ പറയിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് വനിതാ മതിലിന്‍റെ പേരില്‍ ക്ഷേമ പെന്‍ഷനില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം പിരിക്കുന്നുവെന്ന് ക‍ഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്താണെന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പെട്ടയമ്മയും കുള്ളിയമ്മയും പറയും. പുതുശ്ശേരി പഞ്ചായത്ത് മെന്പറായ ഉദയകുമാര്‍ പാലാ‍ഴി പോലീസാണെന്ന് പറഞ്ഞ് ചിലരെ കൊണ്ടു വന്ന ശേഷം നിര്‍ബന്ധപൂര്‍വ്വം പണം വാങ്ങിച്ചുവെന്ന് പറയിപ്പിക്കുകയായിരുന്നുവെന്ന് കുള്ളിയമ്മ പറയുന്നു.

ക്ഷേമ പെന്‍ഷനില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ആരും പണം വാങ്ങിച്ചിട്ടില്ലെന്ന് പെട്ടയമ്മയും പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാനാണ് ഇങ്ങനെ പറയിപ്പിച്ചതെന്ന് പിന്നീട് നാട്ടുകാരും ബന്ധുക്കളും പറഞ്ഞപ്പോ‍ഴാണ് ഇരുവരുമറിയുന്നത്.

പുതുശ്ശേരി പഞ്ചായത്തില്‍ നേരത്തെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തിരുന്നത്.

തുടര്‍ച്ചയായി പെന്‍ഷന്‍ വിതരണത്തില്‍ വീ‍ഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇവരെ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് ഒ‍ഴിവാക്കിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായി സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News