കൊടിയ അനാചാരങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? തരംഗമായി നവോത്ഥാന ചലഞ്ച്

തിരുവനന്തപുരം: അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെ നിലനിന്ന കാലത്താണ് നിങ്ങള്‍ ജീവിച്ചിരുന്നതെങ്കിലോ? എങ്ങനെ പ്രതികരിക്കുമായിരിക്കും?. അവ തിരിച്ചെത്തിയാല്‍ എന്താകും പ്രതികരണം? ഈ ചോദ്യങ്ങളോട് നിങ്ങള്‍ക്ക് പ്രതികരിക്കാം.

അതിന് തുടക്കമിടുകയാണ് നവോത്ഥാന ചലഞ്ച് എന്ന പുതിയ ക്യമ്പയിന്‍.

സ്ത്രീകള്‍ക്ക് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഓരോരുത്തരുടെയും അഭിപ്രായം മുന്നൂറ് വാക്കില്‍ കുറയാതെ എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം. ആരെയും ആക്ഷേപിക്കാത്ത തരത്തിലാകാന്‍ ശ്രദ്ധിക്കണം. ജാതി-മത- വര്‍ണ്ണ അധിക്ഷേപമായി മാറാതെ എഴുതണം.

വനിതാ മതില്‍ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

കൊടിയ അനാചാരങ്ങളുടെയും അന്ധകാരത്തിന്റേയും ലോകത്തെ മറികടന്നാണ് നാം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത്. നമ്മുടെ മുന്‍തലമുറക്കാര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലം അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്‍.

ആ കാലത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? നമ്മള്‍ അക്കാലത്തായിരുന്നു ജീവിച്ചതെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ..? ആ അനാചാരക്കാലം തിരിച്ചെത്തിയാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും ആലോചിച്ചിട്ടുണ്ടോ..?

നിങ്ങള്‍ക്ക് ആലോചിക്കാം. പ്രതികരിക്കാം. സ്ത്രീകള്‍ക്ക് വേണ്ടി ഒരു നവോത്ഥാനചലഞ്ച് സംഘടിപ്പിക്കുന്നു. മുന്നൂറ് വാക്കില്‍ കുറയാതെ അവ എഴുതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാം. ഓര്‍ക്കുക, നിങ്ങളുടെ ഭാവന മറ്റുള്ള ആരെയും ആക്ഷേപിക്കാത്ത തരത്തിലാകാന്‍ ശ്രദ്ധിക്കണം.

ജാതി-മത- വര്‍ണ്ണ അധിക്ഷേപമായി മാറാതെ അത് എഴുതാന്‍ ശ്രദ്ധിക്കണം. #OurRenaissance #നമ്മുടെനവോത്ഥാനം എന്നീ ഹാഷ് ടാഗ് കൂടി ചേര്‍ക്കാന്‍ മറക്കരുത്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവ https://www.facebook.com/VanithaMathil/ എന്ന എഫ് ബി പേജിന്റെ ഇന്‍ബോക്‌സില്‍ അയക്കുക. ആ പോസ്റ്റിന്റെ ലിങ്കോടു കൂടി വേണം അയക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News