വനിതാ മതിലിന് പിന്തുണ അറിയിച്ച് സികെ ജാനു; ജനാധിപത്യ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കും

കോഴിക്കോട്: വനിതാ മതിലിന് പിന്തുണ അറിയിച്ച് സികെ ജാനു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സികെ ജാനു കൂടിക്കാഴ്ച നടത്തി. ജനാധിപത്യ രാഷ്ടീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ സജീവമായി പങ്കെടുക്കുമെന്ന് ജാനു അറിയിച്ചു.

ജനുവരി 1ന് നടക്കുന്ന വനിതാ മതിലിന് പിന്തുണ അറിയിക്കാനാണ് സികെ ജാനു കോഴിക്കോടെത്തി മുഖ്യമന്ത്രിയെ കണ്ടത്. സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ടീയ പാര്‍ട്ടിയെ മുന്നണിയുമായി സഹകരിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയായായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

ജനാധിപത്യ രാഷ്ടീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ സജീവമായി പങ്കെടുക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സികെ ജാനു അറിയിച്ചു.

പാര്‍ട്ടിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാനുള്ള തീരുമാനത്തെ പോസിറ്റീവായാണ് കാണുന്നത്. മുന്നണി സഹകരണം സംബന്ധിച്ച് തിങ്കളാഴ്ച കോഴിക്കോട് ചേരുന്ന ജെആര്‍പി യോഗം തീരുമാനമെടുക്കുമെന്നും സികെ ജാനു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here