ഓപ്പോയുടെ എ3എസിന് വീണ്ടും വില കുറഞ്ഞു; ഫോണിന്റെ പുതിയ വില ഇങ്ങനെ

ഓപ്പോയുടെ എ3എസിന് വീണ്ടും വില കുറഞ്ഞു. 12,990 രൂപയായിരുന്നു ഫോണിന്റെ ആദ്യ വില. എന്നാല്‍ പിന്നീട് ആയിരം രൂപ കുറച്ച് 11,990 രൂപക്ക് ഫോണ്‍ ലഭ്യമാക്കിയിരുന്നു.

എന്നാല്‍ ഫോണിന് ഇപ്പോഴും വില കുറഞ്ഞിരിക്കുകയാണ്. 10,990 രൂപയാണ് ഫോണിന്റെ ഇപ്പോഴത്തെ വില. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലൈണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

2 മെഗാപിക്‌സല്‍ ഇരട്ട റിയര്‍ ക്യാമറ, എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ,4,230 എം.എ.എച്ച് ബാറ്ററി, 6.2 ഇഞ്ച് എച്ച്.ഡി ‘സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ,13 മെഗാപിക്‌സല്‍, എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

2 ജി.ബി റാം/ 16 ജിബി, 3 ജിബി/ 32 ജി.ബി(256 ജി.ബി വരെ എക്‌സ്റ്റേണല്‍ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം) എന്നീ വേരിയന്റുകളാണ് ഓപ്പോയുടെ എ3എസിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here