ദക്ഷിണ റെയില്‍വേ നിരവധി അവസരങ്ങളുമായി ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു… – Kairalinewsonline.com
Career

ദക്ഷിണ റെയില്‍വേ നിരവധി അവസരങ്ങളുമായി ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു…

കൂടാതെ വിവിധ യൂണിറ്റുകളിലായി 4429 ഒഴിവും ഇതില്‍ തിരുവനന്തപുരം ഡിവിഷനില്‍ 973 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്.

ദക്ഷിണ റെയില്‍വേയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍), വെല്‍ഡര്‍(ഗ്യാസ്&ഇലക്ട്രിക്), പെയിന്റര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഡീസല്‍ മെക്കാനിക്ക്, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളിലേക്ക് നിരവധി ഒഴിവുകള്‍.

ഒഴിവുകളുള്ള മേഖലയിലെ ട്രേഡുകളിലെ അപ്രന്റിസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി 13 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

കൂടാതെ വിവിധ യൂണിറ്റുകളിലായി 4429 ഒഴിവും ഇതില്‍ തിരുവനന്തപുരം ഡിവിഷനില്‍ 973 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്.

പരിശീലന നിയമാനുസൃത സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. കൂടാതെ അതിനു ശേഷം ആക്ട് അപ്രന്റിസ് കഴിയുമ്പോള്‍ റെയില്‍വേയിലെ സമാന തസ്തികകളിലുണ്ടാവുന്ന 20 ശതമാനം ഒഴിവുകളില്‍ സംവരണംലഭിക്കും.

സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വര്‍ക്ഷോപ്പ് പോത്തനൂര്‍, കാര്യേജ് വര്‍ക്‌സ് പെരുമ്പൂര്‍, സെന്‍ട്രല്‍ വര്‍ക്ഷോപ്പ് പൊന്‍മലൈ എന്നിവയിലെ വിവിധ ഡിവിഷനുകളില്‍ ഒരുവര്‍ഷം അല്ലെങ്കില്‍ രണ്ടുവര്‍ഷമാണ് പരിശീലനം.

To Top