ആകാശത്ത് ഉയര്‍ന്നു പൊങ്ങിയും വട്ടം കറങ്ങിയും സാഹസികതയുടെ അനുഭൂതി ആസ്വദിക്കാം; പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ ഇറ്റാലിയന്‍ നിര്‍മിത റൈഡ് തയ്യാര്‍

സന്ദര്‍ശകര്‍ക്ക് സാഹസികതയുടെ ഉല്ലാസം പകരാന്‍ കണ്ണൂര്‍ പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ ഇറ്റാലിയന്‍ നിര്‍മിത റൈഡ് തയ്യാറായി.

അഞ്ച് കോടി രൂപ മുടക്കിയാണ് ഇന്ത്യയിലെ പാര്‍ക്കുകളില്‍ ഈ വിഭാഗത്തിലുള്ള ഏറ്റവും വലിയ റൈഡ് വിസ്മയയില്‍ ഒരുക്കിയത്.

കണ്ണൂര്‍ പറശ്ശിനിക്കടവിലുള്ള വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഇനി അതി സാഹസികതയുടെ ഉല്ലാസം അനുഭവിക്കാം. ലോകത്തിലെ വന്‍കിട വിനോദ റൈഡ് നിര്‍മാതാക്കളായ ഇറ്റലിയിലെ സുറിയാനി മോസര്‍ എന്ന കമ്പനി നിര്‍മിച്ച മാഗ്‌നസ് എന്ന റൈഡാണ് വിസ്മയയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

34 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന റൈഡില്‍ കയറിയാല്‍ ആകാശത്ത് ഉയര്‍ന്നു പൊങ്ങിയും വട്ടം കറങ്ങിയും സാഹസികതയുടെ അനുഭൂതി ആസ്വദിക്കാം. സാഹസികത ഇഷ്ടപ്പെടുന്ന യുവ തലമുറയെ ലക്ഷ്യം വച്ചാണ് പുതിയ റൈഡ് ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 31 ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പുതിയ റൈഡ് ഉദ്ഘാടനം ചെയ്യുമെന്ന് വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ പി വി ഗോപിനാഥ് അറിയിച്ചു.

മാഗ്‌നസ് കൂടി വരുന്നതോടെ പാര്‍ക്കില്‍ 55 തരം വ്യത്യസ്ത റൈഡുകള്‍ ഉണ്ടാകും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും വിനോദവും പകരുന്നതാണ് വിസ്മയ പാര്‍ക്കിലെ സജ്ജീകരണങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here