ആ സിനിമയില്‍ തന്നെ നായകനാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു; എന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞു; തുറന്ന് പറഞ്ഞ് അപ്പാനി ശരത്

കൊച്ചി: ആദ്യമായി അപ്പാനി ശരത് നായകനായ സിനിമയാണ് കോണ്ടസ. എന്നാല്‍ താന്‍ നായകനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തറന്നു പറയുകയാണ് ശരത്.

ഒരു സിനിമയില്‍ നായകനാകാന്‍ തനിക്ക് സാധിക്കുമോ എന്ന് സംശയിച്ചു നില്‍ക്കുന്ന സമയത്താണ് കോണ്ടസയുടെ തിരക്കഥ കേള്‍ക്കാനിടവന്നത്.

ആ സിനിമ ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ഉള്ളില്‍ തോന്നിയെങ്കിലും പലരും അപ്പാനിയെ നായകനാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നുവെന്ന് വിമര്‍ശനവുമായി വന്നു.

നായകനാകാനുള്ള ശരീരഭാഷയില്ലല്ലോ എന്നും മറ്റുമായിരുന്നു തനിക്കെതിരെ വന്നവിമര്‍ശനങ്ങള്‍. എന്നാല്‍ തന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് കോണ്ടസ എന്ന ചിത്രമെന്നും ശരത് പറഞ്ഞു.

ലാലേട്ടനൊപ്പം വെളിപാടിന്റെ പുസ്തകത്തിലഭിനയിച്ച ശേഷമാണ് സിനിമയില്‍ തന്നെ ഇനിയെനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞതെന്നും ശരത് തുറന്നു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here