തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിരാഹാരസമരത്തിനിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചതിനെ ട്രോളി സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസ്.

ആട് 2വിലെ ഒരു രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് മിഥുന്‍ മാനുവേലിന്റെ ട്രോള്‍.

ആട് 2ല്‍ മരണം വരെ നിരാഹാരം നടത്തുന്ന ഒരു രംഗത്തിനിടെ ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്‍ മാനുവേല്‍ ട്രോളാക്കിയത്.

ക്ലീറ്റസ് ചോദിക്കുന്നത്: ”അതേ പാപ്പാ, ഈ അനിശ്ചിതകാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ”.

പാപ്പന്‍ മറുപടി: ”പിന്നേ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്പോയിസണ്‍ അടിച്ചു ചത്തു”.

സംഭവം വൈറലായതോടെ മിഥുന്റ ട്രോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു.