നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ച് തീര്‍ത്തുവെന്ന് പോലീസ്; രസകരമായ സംഭവം ഇങ്ങനെ

പാറ്റ്‌ന: നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ച് തീര്‍ത്തെന്ന വാദവുമായി പോലീസ്.

ബിഹാറിലെ ബറേലി കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച സ്റ്റോര്‍ റൂം തുറന്നപ്പോഴാണ് കാലിയായ കന്നാസുകള്‍ കണ്ടെത്തിയത്.

സാധരണരീതിയില്‍ റെയ്ഡില്‍ പിടിച്ചെടുക്കുന്ന മദ്യം നടപടികള്‍ക്ക് ശേഷം നശിപ്പിക്കുകയാണ് പതിവ്.

ഇത്തവണ പിടിച്ചെടുത്ത മദ്യം നശിപ്പിക്കണമെന്നാവശ്യപ്പെട്ട് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല.

ആയിരം ലിറ്റര്‍ വരുന്ന മദ്യത്തിന്റെ മുക്കാല്‍ ഭാഗവും എലികള്‍ കുടിച്ച് തീര്‍ത്തുവെന്നും നിരവധി കന്നാസുകള്‍ ഒഴിഞ്ഞും ചിലതിന്റെ അടിഭാഗങ്ങളില്‍ ദ്വാരവും ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

സ്റ്റോര്‍ റൂം തുറന്നപ്പോള്‍ കന്നാസുകള്‍ക്ക് സമീപം എലികള്‍ വിഹരിക്കുകയും ചെയ്യുന്നത് കണ്ടതോടെ മദ്യം കുടിച്ച് തീര്‍ത്തത് എലികളാണെന്ന് പെലീസ് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം സംഭവത്തില്‍ എലികളാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News