ചമോലി: ക്രിസ്തുമസ് ദിനത്തില്‍ ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥിനിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ കര്‍ണപ്രയാഗിലെ ഗോചാര്‍ റോഡില്‍ ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ മനോജ്, ചോട്ടു, രോഹിത് എന്നിവര്‍ കത്തി മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
മൂവരും കത്തി കാണിച്ച് ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി സംഭവ സ്ഥലത്തു നിന്ന് പോകാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് സുഹൃത്ത് പോയതോടെ മൂവരും ചേര്‍ന്ന് കത്തി മുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഹരിദ്വാറില്‍ താമസിക്കുന്ന പ്രതികള്‍ കര്‍ണപ്രയാഗില്‍ നിന്നും പഴയ തുണികള്‍ ശേഖരിക്കുന്ന ജോലി ചെയ്യുന്നവരാണ്.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here