കുട്ടികളെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു; പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഇങ്ങനെ

പിതാവും രണ്ടാനമ്മയും കുട്ടികളെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു. യുഎസിലെ ജോര്‍ജിയയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസി പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ടത്.

അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും മാതാപിതാക്കള്‍ നല്‍കിയിട്ടില്ല. അതിനാല്‍ എന്‍വിന്‍, ഭാര്യ കാന്‍ഡിസ് ക്രോക്കര്‍, കാന്‍ഡിസിന്റെ അമ്മ കിം റൈറ്റ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കുട്ടികള്‍ സൗത്ത് കാരലൈനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്ന എല്‍വിന്റെ മൊഴി കളവാണെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

തുടര്‍ന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മേരിയെ ഒക്ടോബറിലും എല്‍വിന്‍ ജൂനിയറെ 2016 നവംബറിലും കാണാതായത്. സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News