മഹീന്ദ്രയുടെ കോമ്പാക്റ്റ് എസ്‌യുവിയായ XUV300ന്‍റെ ബുക്കിംഗ് തുടങ്ങി. ഫെബ്രുവരി 14 -നാണ് വാഹനം വിപണിയിലെത്തുക. സാങ് യോങ് ടിവോളി പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലാണ് മഹീന്ദ്ര XUV300 പുറത്തിറങ്ങുന്നത്.

10000 രൂപയ്ക്കടുത്താണ് ബുക്കിങ്ങ് ചാര്‍ജെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍. ടിവോളിയുടെ X100 പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച സബ്-ഫോർ-മീറ്റർ രീതിയിലാണ് എക്‌സ്‌യുവി300 -ന്റെ രൂപകൽപന.

ഈ ശ്രേണിയിൽ വരുന്ന വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വീൽബേസ് ഉള്ള വാഹനം കൂടിയാണ് XUV300. 2.6 മീറ്ററാണ് വീൽബേസ്.

LED DRL -നോട് കൂടിയ ഹെഡ് ലാമ്പുകൾ, ഏഴ് എയർബാഗുകൾ, മുഴുവൻ വീൽ ഡിസ്ക് ബ്രേക്കുകൾ, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകൾ.