മലയാളികളെ നാരാങ്ങാവെള്ളം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. നാരങ്ങാ വെള്ളം കുടിക്കാന്‍ ഇഷ്ടമല്ലാത്തവരും കുറവാണ്.

ഇതാ നാരങ്ങാവെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയൂ. സിട്രിക് ആസിഡിന്‍റെ കലവറയാണ് നാരങ്ങാ വെള്ളം. കിഡ്നി സ്റ്റോണ്‍ തടയാന്‍ നാരങ്ങാവെള്ളം ഉത്തമമാണ്.

കാത്സ്യം കല്ലുകള്‍ അടിയാതിരിക്കാന്‍ ഏറ്റവും ഉത്തമം സിട്രിക് ആസിഡിന്‍റെ അളവ് വര്‍ധിപ്പിക്കുക എന്നതാണ്.

½ കപ്പ്‌ നാരങ്ങാനീര് എങ്കിലും ദിവസവും ശരീരത്തില്‍ എത്തുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാനും ആരോഗ്യം കാക്കാനും നല്ലതാണ്.

രാവിലെ ചെറുചൂട് വെള്ളത്തില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ് നാരങ്ങാ വെള്ളം.

ധാരാളം ആന്‍റി ഓക്സിഡന്‍റ്, വൈറ്റമിന്‍ സി എന്നിവ അടങ്ങിയതാണ് നാരങ്ങ. ¼ കപ്പ്‌ നാരങ്ങാ നീരില്‍ 23.6 ഗ്രാം വൈറ്റമിന്‍ സി ഉണ്ട്.

ഇതിലുള്ള പെക്ടിന്‍ എന്ന ഫൈബര്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മിന്‍റ് ഇല, ഇഞ്ചി, കറുവാപട്ട എന്നിവ ചേര്‍ത്ത് നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്. അപ്പോള്‍ നാരങ്ങാവെള്ളം ശീലമാക്കിക്കോളൂ.