ബാഡ്മിന്റണ്‍ കളിക്കാനെത്തിയ മുത്തശ്ശനെയും മുത്തശ്ശിയെയും കണ്ട് ആദ്യം കുട്ടികള്‍ ചിരിച്ചു; പക്ഷേ കളി കണ്ട് ചിരിച്ചവര്‍ തന്നെ കയ്യടിച്ചു

കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എത്തിയതാണ് ഈ മുത്തശ്ശനും മുത്തശിയും. ബാഡ്മിന്റണ്‍ കളിക്കുക എന്നതായിരുന്നു ഉദ്ദേശം.

അവരെ കണ്ടതും അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ മുഖം ഒന്നു മങ്ങി. ഈ പ്രായത്തില്‍ ഇവരെന്ത് കാണിക്കാന്‍ ആണ് എന്നവര്‍ ചിന്തിച്ചു കാണും.

ബാഡ്മിന്റണും എടുത്ത് ഇരുവരും കോര്‍ട്ടിലേക്ക് ഇറങ്ങി. കൂടെ കളിക്കാനായി രണ്ടു കുട്ടികളും. അവര്‍ അയക്കുന്ന ഒരു സ്മാഷ് പോലും അവര്‍ക്ക് നേരെ തൊടാന്‍ അവരക്കൊണ്ട് കഴിയുന്നില്ല.

സെര്‍വ് ചെയ്യുന്നതാക്കെ നിലത്തു വീഴുകയും ചെയ്യുന്നു. ചിലര്‍ക്ക് ഇതുകണ്ട് ചിരിപൊട്ടി. മറ്റു ചിലരാകട്ടെ അവരുടെ ഈ അവസ്ഥയില്‍ വിഷമിക്കുകയും ചെയ്തു. എതിരെ നിന്ന കുട്ടികള്‍ മടുത്ത് മൂക്കത്ത് വിരല്‍ വെച്ചു.

പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മുത്തശ്ശിയുടെ വക ഒരു ഉഗ്രന്‍ സ്മാഷ്. അപ്പുറത്ത് നിന്ന പയ്യന്‍ ആ സ്മാഷ് പോലും കണ്ടില്ല. കുറച്ചു നേരം നിശബ്ദരായി നിന്ന കാണികള്‍ പെട്ടെന്ന് കരഘോഷം കൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചു.

മുത്തശ്ശി ഫോം ആയതിന് പിന്നാലെ മുത്തശ്ശനും കളി തുടങ്ങി. ഇരുവരും തൊടുന്ന ഷോട്ടുകള്‍ക്ക് മറുപടി പോലും നല്‍കാന്‍ കുട്ടികള്‍ക്കായില്ല. എല്ലാവരും ഞെട്ടലോടെ കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു.

പക്ഷേ എല്ലാവരും ശരിക്കും ഞെട്ടിയത് മത്സര ശേഷം അവര്‍ തന്റെ മുഖമൂടി മാറ്റിയപ്പോള്‍ ആണ്. കാരണം മുഖമൂടിക്ക് പിന്നില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പയും കിഡംബി ശ്രീകാന്തുമായിരുന്നു ആ മാസ്‌കിന് പിന്നില്‍.

അവരെ കണ്ടതോടെ ആര്‍ത്തുവിളിച്ചു കൊണ്ട് കുട്ടികള്‍ അവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ പ്രചരണാര്‍ത്ഥം കുട്ടികളെ ഒന്നു കളിപ്പിക്കാനായിരുന്നു ഇരുവരുടേയും ഈ സൂത്രം.

ഇവര്‍ മേക്കപ്പ് ചെയ്യുന്നതും ദൃശ്യങ്ങലും മറ്റും അടങ്ങിയ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here