കരോള്‍ സംഘത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; രാഷ്ട്രീയ ദുഷ്ടലാക്കോടെ, കലാപത്തിന് ആഹ്വാനം ചെയ്യുന്നവരെ തിരിച്ചറിയണം; വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍

കോട്ടയം: പത്താമുട്ടം കൂമ്പാടി സെന്റ്പോള്‍സ് പള്ളിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തി എന്ന് മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്.

കരോള്‍ സംഘവും നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷം എന്നനിലയില്‍ പ്രചരിക്കപ്പെടുന്നത്. യാതൊരുവിധ രാഷ്ട്രീയ നിറവുമില്ലാത്ത ഒരു പ്രശ്നം രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടം കൊയ്യാന്‍ ഒരു കൂട്ടര്‍ നടത്തുന്ന ഹീനമായ ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

പാത്താമുട്ടത്ത് ആക്രമണത്തിന് ഇരയായ കരോള്‍ സംഘം പള്ളിയില്‍ അഭയം തേടിയിട്ട് അഞ്ച് ദിവസമായെന്നും പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന ഭീഷണി ഇവര്‍ക്കുണ്ടെന്നുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ ഇത്തരത്തിലൊരു ഭീതിജനകമായ ഒരു സാഹചര്യവും അവിടെയില്ല.

രാഷ്ട്രീയ ദുഷ്ടലാക്കോടെ നാട്ടില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരെ തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐക്കെതിരായി ബോധപൂര്‍വം അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അത്തരക്കാര്‍ പിന്മറണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News