കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍; പിടിയിലായത് കോണ്‍ഗ്രസ് ഗുണ്ട സുനില്‍

കൊല്ലം: കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുനില്‍ പിടിയില്‍.

പുത്തൂരിന് സമീപത്തു മൂഴി ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഓടയില്‍ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.

പവിത്രേശ്വരത്തെ വ്യാജ വാറ്റു സംഘത്തിലെ കണ്ണിയാണിയാള്‍. ഒരു കുടുംബത്തെ വീടുകയറി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

കോണ്‍ഗ്രസിന്റെ ഗുണ്ടയായ സുനില്‍ ഇന്നലെയാണ് വനിതാമതിലിന്റെ പ്രചരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ദേവദത്തനെ തലയ്ക്കടിച്ചു കൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here