ഐഫോണ്‍ ഉപയോഗിച്ചാല്‍ സ്ഥാനക്കയറ്റം നല്‍കില്ലെന്ന് അറിയിച്ച് പ്രമുഖ കമ്പനി; ആശങ്കയോടെ ജീവനക്കാര്‍ – Kairalinewsonline.com
DontMiss

ഐഫോണ്‍ ഉപയോഗിച്ചാല്‍ സ്ഥാനക്കയറ്റം നല്‍കില്ലെന്ന് അറിയിച്ച് പ്രമുഖ കമ്പനി; ആശങ്കയോടെ ജീവനക്കാര്‍

വാവ്വേ ഫോണ്‍ വാങ്ങുന്ന മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് 50 ശതമാനം തുകയും, മറ്റുള്ളവര്‍ക്ക് 20 ശതമാന തുകയും അനുവദിക്കുമെന്നും കമ്പനി പറഞ്ഞെന്ന് ക്വാര്‍ട്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിയജിംഗ്: ഐഫോണ്‍ ഉപയോഗിച്ചാല്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് അറിയിച്ച് ചൈനീസ് കമ്പനി വാവ്വേ.

ചില ചൈനീസ് കമ്പനികള്‍ ഐഫോണ്‍ ഒഴിവാക്കി വാവ്വേ ഫോണ്‍ വാങ്ങുന്ന മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് 50 ശതമാനം തുകയും, മറ്റുള്ളവര്‍ക്ക് 20 ശതമാന തുകയും അനുവദിക്കുമെന്നും കമ്പനി പറഞ്ഞെന്ന് ക്വാര്‍ട്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വാവ്വേ കനേഡിയന്‍ സി.എഫ്.ഒ മെങ് വാന്‍ഷുവിന് കമ്പനി ശക്തമായ പിന്തുണ നല്‍കയിരുന്നു.

To Top