അമ്മയുടെ ചുംബനം കിട്ടി, രണ്ടുവയസ്സുകാരന്‍ യാത്രയായി

അമ്മയെ അവസാനമായി കണ്ടശേഷം ആ രണ്ടുവയസ്സുകാരന്‍ യാത്രയായി. ഉമ്മവച്ചു കെട്ടിപ്പുണര്‍ന്നു കരഞ്ഞു. പക്ഷെ അവന്‍ അെതാന്നും അറിഞ്ഞുകാണില്ല.

യുഎസ് യാത്രയ്ക്കു വിലക്കു നേരിട്ടതിനാല്‍, മരണം കാത്തുകഴിയുന്ന മകനെ കാണാന്‍ സാധിക്കാതിരുന്ന യെമന്‍ സ്വദേശിയായ അമ്മയുടെ കദനകഥയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പിഞ്ചുബാലന്‍ അബ്ദുല്ല ഹസനാണു രോഗത്തിനു കീഴടങ്ങിയത്.

ജനിതക തകരാറു മൂലം തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച കുഞ്ഞിനെ കാണാന്‍ യുഎസിലെത്താനും ഓക്ലന്‍ഡിലുള്ള ആശുപത്രി സന്ദര്‍ശിക്കാനും അമ്മ ഷൈമ സ്വിലെയ്ക്കു നിയമപോരാട്ടത്തിലൂടെ സാധിച്ചതിനു പിന്നാലെയാണു മരണം.

കഴിഞ്ഞ 19ന് ഷൈമ മകന്റെയടുത്തെത്തിരുന്നു. ജീവന്‍രക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്.

കുഞ്ഞിനു രോഗം കണ്ടെത്തിയതോടെ യുഎസ് പൗരനായ പിതാവ് അലി ഹസനാണ് ഓക്ലന്‍ഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.

അതിനിടെ യെമന്‍ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതാണ് ഷൈമയ്ക്കു ദുരിതമായത്. ഈജിപ്തില്‍ വച്ചു വിവാഹിതരായശേഷം 2016ല്‍ ദമ്പതികള്‍ യെമനില്‍ താമസമാക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here