എന്തിനെയും ഏതിനെയും ട്രോളുന്ന നമ്മുടെ സോഷ്യല്‍മീഡിയ ട്രോളന്മാര്‍ക്കും 2018ല്‍ ആഘോഷിക്കാന്‍ ഏറെയുണ്ടായിരുന്നു.

കുമ്മോജിയും തള്ളന്താവും കണ്ണിറുക്കി പ്രിയയുമെല്ലാം ട്രോളന്മാരുടെ ഈ വര്‍ഷത്തെ മികച്ച സൃഷ്ടികളായിരുന്നു. ഒരു പണിയുമില്ലാത്തവരാണീ ട്രോളന്മാര്‍ എന്ന പേര് മാറ്റിയെടുക്കുകയും ചെയ്തു നമ്മുടെ ട്രോളന്മാര്‍.

ട്രോളുകളിലൂടെ ട്രോളന്മാര്‍ ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ഒരു വര്‍ഷമായിരുന്നു 2018. പ്രളയ സമയത്ത് ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഒട്ടേറെ ട്രോളുകളുമായി നമ്മുടെ ട്രോളന്മാര്‍ നിറഞ്ഞു നിന്നു.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ബിജെപി നേതാക്കന്മാരുടെ മണ്ടത്തരങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. എന്തിനെയും ഏതിനെയും, രാഷ്ടീയവത്ക്കരിക്കുന്ന ബിജെപിക്കാരെയും കുമ്മനംജിയെയും ട്രോളന്മാര്‍ വീണ്ടും കണക്കിന് തേച്ചൊട്ടിച്ചുവിട്ടു.

ഈ വര്‍ഷത്തെ ചില മികച്ച തള്ളുകളെയും മണ്ടത്തരങ്ങളെയും ട്രോളന്മാര്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കാണാം. ഏവരെയും ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ചില ട്രോളുകളിലേക്ക്.