തൃശ്ശൂര്‍: വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലെത്തിച്ച് കര്‍ഷക കൂട്ടായ്മ.

ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മയാണ് മൂന്ന് രൂപയ്ക്ക് ലഭ്യമാകുന്ന സാനിട്ടറി നാപ്കിന്‍ വിപണിയിലെത്തിക്കുന്നത്.

ഗുജറാത്ത് സര്‍ക്കാരിന്റെ സഹായത്തോടെയാണ് വിപണിയിലെത്തിക്കുക. തൃശ്ശൂരില്‍ നടക്കുന്ന വൈഗ കൃഷി മേളയിലാണ് ഇവ ലഭ്യമാക്കുന്നത്.

വിലക്കുറവും ഭാരക്കുറവും കൂടുതല്‍ ആഗിരണ ശേഷിയുമാണ് ഇത്തരം നാപ്കിനുകളുടെ പ്രത്യേകത.

20 കര്‍ഷകരുള്‍പ്പെട്ട കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. കഴിഞ്ഞ നാല് മാസമായി നാപ്കിനിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.