മാവോവാദികളെ പിടികൂടുന്നതിന് മൂന്ന് ജില്ലാ പോലീസ് മേധാവിമാരെ നിയോഗിച്ചതായി ലോക്‌നാഥ് ബെഹ്റ

കണ്ണൂരിലെ അമ്പായത്തോട് എന്ന സ്ഥലത്ത് മാവോവാദികളെ കണ്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അവരെ പിടികൂടുന്നതിനുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി മൂന്ന് ജില്ലാ പോലീസ് മേധാവിമാരെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

മാവോവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം അവലോകനം ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റ, വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം എന്നിവര്‍ക്കാണ് തിരച്ചിലിന്റെയും അന്വേഷണത്തിന്റെയും ചുമതല നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ റേഞ്ച് ഐ ജി ബെല്‍റാം കുമാര്‍ ഉപാധ്യായ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിവരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News