മീടൂ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സംഘടന പുറത്താക്കിയ ചിന്മയിയെ തിരികെയെടുക്കാന്‍ ക്ഷമാപണവും 1.5 ലക്ഷം രൂപയും നല്‍കണമെന്ന് ഡബ്ബിംഗ് യൂണിയന്‍

മീടൂവിനെ അനുകൂലിച്ച് സംസാരിച്ച ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയെ തമിഴ്‌നാട് ഡബ്ബിംഗ് അസോസിയേഷന്‍ പുറത്താക്കിയിരുന്നു. പക്ഷേ സംഘടനയുടെ സബ്‌സ്‌ക്രിപ്ഷന്‍ ഫീ അടക്കാത്തതിനാല്‍ ആണ് അവരെ പുറത്താക്കിയതെന്നാണ് വിശദീകരണം നല്‍കിയത്. ഇപ്പോള്‍ അവരെ തിരികെ സംഘടനയിലെടുക്കാന്‍ 1.5 ലക്ഷം രൂപ നല്‍കി മെമ്പര്‍ഷിപ്പ് എടുക്കാനും ഒരു ക്ഷമാപണം എഴുതി നല്‍കണമെന്നും ആണ് അധികൃതര്‍ പറയുന്നത്.

ഡബ്ബിഗ് യൂണിയന്‍ തലവന്‍ നടനും രാഷ്ട്രീയക്കാരനുമായ രാധാ രവിയാണ്. അയാള്‍ക്കെതിരെ വന്ന മീടു വിവാദത്തില്‍ ചിന്മയി ഇരയെ പിന്തുണച്ചിരുന്നു.

‘എനിക്ക് തിരികെ യൂണിയനില്‍ കയറാന്‍ മാപ്പപേക്ഷിക്കുകയും ഒന്നരലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. യൂണിയന്‍ 2006 മുതല്‍ എന്റെ സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ ഉണ്ടാക്കി. എന്നിട്ടിപ്പോള്‍ എനിക്ക് വീണ്ടും ജോലി ചെയ്യാന്‍ 1.5 ലക്ഷം കെട്ടി വയ്ക്കണം.’ ചിന്മയി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ഒരു പുതിയ അംഗത്തിനെ പോലെ 1.5 ലക്ഷം നല്‍കുകയും മാപ്പ് എഴുതി നല്‍കുകയും ചെയ്താല്‍ വീണ്ടും യൂണിയനില്‍ തിരികെ എത്താം ആണ് യൂണിയന്റെ വിശദീകരണം.

‘എന്തിനാണ് രാധാ രവിയോടും ഡബ്ബിംഗ് യൂണിയനോടും മാപ്പു പറയാന്‍ എന്തിനാണ് എന്നെ നിര്‍ബന്ധിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഡബ്ബിംഗ് യൂണിയന്‍ നിയമം അനുസരിച്ച് ഒരു പുതിയ അംഗത്തിന് നല്‍കേണ്ടത്. പിന്നെ എന്താണ് ഈ 1.5 ലക്ഷം അവര്‍ ചോദിക്കുന്നു.’

എന്നാല്‍ അവര്‍ രണ്ടു വര്‍ഷമായി സബ്‌സ്‌ക്രിപ്ഷന്‍ ഫീ അടക്കുന്നില്ല എന്നും ചെറിയ ശംമ്പളം വാങ്ങുന്നവര്‍ വരെ അത് ചെയ്യുന്നു. അതിന്റെ പേരിലാണ് അവരെ പുറത്താക്കിയത്. ഇതിന് മീടുവുമായി യാതൊരു ബന്ധവും ഇല്ലെന്നും അവര്‍ പറയുന്നു.

ഡബ്ബിംഗ് യൂണിയന്‍ നടത്തിയ പ്രെസ് മീറ്റിനെയും അവര്‍ പരിഹസിച്ചു.

‘നിങ്ങള്‍ ലൈംഗിക അധിക്ഷേപത്തെ കുറിച്ച് പുറത്തു പറഞ്ഞാല്‍ ഇന്‍ഡസ്ട്രി വിട്ടുപോവുക, എതേലും വീട്ടില്‍ പോയി ജോലി ചെയ്തു ജീവിക്കുക. ഇവര്‍ നല്‍കുന്ന സന്ദേശം മറ്റൊന്നുമല്ല, നിസബ്ദരായി ഇരിക്കുക എന്നാണ്.’

രാധാ രവിക്കെതിരെ സംസാരിക്കുന്നവരെ എന്നും അയാള്‍ നിസബ്ദരാക്കിയ ചരിത്രം ആണ് ഉള്ളതെന്നും ചിന്മയി പറഞ്ഞിരുന്നു.

ഇതിന് മുന്‍പ് വൈരമുത്തുവിനെതിരെ മീടു ആരോപണവുമായി ചിന്മയി രംഗത്ത് എത്തിയിരുന്നു. അത് നിരസിച്ച വൈരമുത്തുവിനെ അവര്‍ നുണയന്‍ എന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here