കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകം ശ്രദ്ധിച്ചുതുടങ്ങി; അത്യാധുനിക സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകം ശ്രദ്ധിച്ചുതുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാധുനിക സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം മഅദിന്‍ അക്കാദിയില്‍ വൈസനീയം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
പൊതുവിദ്യാഭ്യാസം ജാതിയോ മതമോ സാമ്പത്തിക സാഹചര്യങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കിയതാണ് കേരളാ മോഡല്‍.

നവോത്ഥാനത്തിന് വഴിതുറന്നതും മുന്നോട്ടുകൊണ്ടുപോവുന്നതും വിദ്യാഭ്യാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
മലപ്പുറം മേല്‍മുറി മഅ്ദിന്‍ അക്കാദമിയില്‍ വൈസനീയം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, ശൈഖ് ഹബീബ് ഉമര്‍ ഹഫീള് തരീം തുടങ്ങിയവര്‍ സംസാരിച്ചു. നാലു ദിവസത്തെ വൈസനീയം പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here