യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു; കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്

മുംബൈ: മുംബൈ താനെയില്‍ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു.

താനെ സ്വദേശി തുഷാര്‍ പൂജാര(27)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഇന്നലെയാണ് വിവരം പൊലീസ് പുറത്തുവിട്ടത്.

ഡിസംബര്‍ 25നാണ് യുവതിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് തുഷാറിനെ ആക്രമിച്ചത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്തതോടെയാണ് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റിയത്.

നന്ദിവാലി റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് തുഷാറിനെ വിളിച്ചുവരുത്തിയ ശേഷം യുവതിയുടെ സുഹൃത്തുക്കളായ മുകേഷും തേജസും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. തുടര്‍ന്ന് യുവതി തന്റെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു.

സംഭവത്തില്‍ യുവതിയെയും മറ്റുരണ്ടുപേരെയും പൊലീസ് പിറ്റേദിവസം തന്നെ പിടികൂടിയിരുന്നു. തുഷാര്‍ മരിച്ചതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News