പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയെ പ്രഖ്യാപിച്ചു

പ്രേക്ഷകരുംസിനിമാ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് നായകനാവകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണവിന്‍റെ ലുക്ക് ക‍ഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ട് രണ്ടാമത്തെയും പോസ്റ്റര്‍ പുറത്തു വന്നു.

പുതുമുഖ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പുതിയ പോസ്റ്ററില്‍ പ്രണവിനൊപ്പമാണ് സയ ഡേവിഡിനെയും പരിചയപ്പെടുത്തുന്നത്. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ റേച്ചല്‍ ഡേവിഡ് എന്ന സയ ഡേവിഡാണ് ചിത്രത്തില്‍ നായികയാകുന്നത്.

മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച ചിത്രമായ ഇരുപതാം നൂട്ടാണ്ടിന്‍റെ രണ്ടാംഭാഗമായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തുന്നത്.

ആക്ഷനും റൊമാന്‍റിക്കിനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം,
മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും എത്തുന്നു.

മികച്ച ആക്ഷന്‍ സീക്വന്‍സുകളാണ് ചിത്രത്തിനായി ഒരുക്കുന്നത്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിലും സ്റ്റണ്ട് ചെയ്തത്.

ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപിയാണ് തയ്യാറാക്കിയിരിക്കുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News