ഈ പുതുവത്സര സന്ദേശത്തിലും മത്സ്യത്തൊ‍ഴിലാളികള്‍ തന്നെ താരം; വീഡിയോ

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന് ഇത്തവണത്തെ പുതുവത്സരം പുതിയ അനുഭവമാണ്. ഈ ആശംസകള്‍ക്കും വലിയ പ്രത്യേകതയുണ്ട്. പ്രളയത്തിന്‍റെ ദുരിത കയത്തില്‍ നിന്നും നമ്മെ കൈയ്യ് പിടിച്ച് കരയ്ക്ക് കയറ്റിവര്‍. ആരും വിളിക്കാതെ ഇറങ്ങിത്തിരിച്ചവര്‍.

കേരളത്തിന്‍റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച നമ്മുടെ തീരം കാക്കുന്ന മത്സ്യത്തൊ‍ഴിലാളികള്‍. അവരുടെ അനുഭവങ്ങളാണ് ഈ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

ഒപ്പം പുതുവത്സര ആശംസകളും. 3.57 സെക്കന്‍ഡുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കൊച്ചിയിലെ മീഡീയ ഗ്രൂപ്പായ പിക്കോയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ തരംഗമായിരിക്കുന്ന ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സരുണ്‍ സുരേന്ദ്രനാണ്, ഛായാഗ്രാഹകണം ഫയാസ് അബ്ദുള്‍ റസാഖ്, ക്രീയേറ്റീവ് ഡയറക്ടര്‍ മൃദുല്‍ കെവി, കോ-പ്രൊഡൂസര്‍ വാസിം ഹൈദര്‍ എന്നിവരാണ്.

പിക്കോ ഇതിനു മുന്‍പ് അവതരിപ്പിച്ച സാമൂഹ്യ പ്രസക്തിയുള്ള വീഡിയോകള്‍ നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News