കോട്ടയം: കോട്ടയത്ത് ട്രാഫിക് ബ്ലോക്കില്‍പ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു.

സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് കേരളാ പൊലീസിന് തന്നെ അഭിമാനമായി മാറിയത്.

നഗരത്തിലെ വന്‍ ബ്ലോക്കിലാണ് ആംബുലന്‍സ് കുടുങ്ങിയത്. ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്ത് ഓടിയെത്തി, വാഹനങ്ങളെ എല്ലാം മാറ്റി ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കിയത്.

ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.