കന്യകയാണോ? യുവാവിന്‍റെ ചോദ്യത്തിന് ആര്യയുടെ മറുപടി

മിനിസ്ക്രീനിലൂടെയും സിനിമയിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് ആര്യ. തന്‍റെ സിനിമാ വിശേഷങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ക‍ഴിഞ്ഞ ദിവസം, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഒരു ചോദ്യം എത്തിയത്.

നിങ്ങൾ കന്യകയാണോയെന്നായിരുന്നു ആ ചോദ്യം. ആ ചോദ്യത്തിന് ആര്യ നൽകിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്.

താരത്തിന്‍റെ ഈ മറുപടിയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്‍റെ ഈ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News