പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ ലീഗ് അനുഭാവികള്‍

കോഴിക്കോട്:  മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ മുസ്ലിങ്ങളും. ലീഗ് അനുഭാവികളായ പ്രവാസി മലയാളികളാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യങ്ങളില്‍ രംഗത്തുവരുന്നത്.

ലീഗ് അനുഭാവികളും പ്രവര്‍ത്തകരുമെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കല്‍. മുത്തലാഖ് വിഷയത്തില്‍ മുസ്ലിങ്ങള്‍ക്കുള്ള ആശങ്ക ലോക്‌സഭയില്‍ വ്യക്തമായി അറിയിക്കാന്‍ കഴിയുന്ന പാര്‍ടി മുസ്ലിംലീഗാണെന്നും അതിന് ശ്രമിക്കാതെ സല്‍ക്കാരങ്ങളില്‍ മുഴുകുന്നത് സമുദായത്തെ അവഹേളിക്കലാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ പ്രതികരിക്കാന്‍ തയാറെടുക്കുകയാണിവര്‍.

ആട്ടിന്‍പറ്റങ്ങളെപ്പോലെ അണികളെ നയിക്കാന്‍ ലീഗ് നേതൃത്വത്തിന് ഇനി കഴിയില്ല, എങ്കിലും ശക്തമായ വിയോജിപ്പ് നിലനിര്‍ത്തി ലീഗില്‍ തല്‍ക്കാലം തുടരുന്നു, ഞങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കുക എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

നേതാക്കള്‍ കാരണം അണികള്‍ കഷ്ടപ്പെടുന്ന പാര്‍ടിയാണ് മുസ്ലിംലീഗെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നത് വിമാനം വൈകിയാണെന്ന ന്യായമുണ്ടായിരുന്നു. മുത്തലാഖില്‍ എന്ത് ന്യായീകരണമാണുണ്ടാകുക എന്നും ചോദിക്കുന്നു. മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ അണികളില്‍ ഉരുണ്ടുകുടുന്ന കലാപത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഇതെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News