ബ്രിട്ടോ ജീവിച്ചിരുന്ന രക്തസാക്ഷി ആയിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

മാരകമായ ആക്രമണത്തിന് വിധേയനായിയാണ്  അദ്ദേഹം നമ്മുക്ക് ഇടയില്‍ ജീവിച്ചിരുന്നതെന്നും വിപ്ലവ ചിന്തകള്‍ ആണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനര്‍ത്തിയതെന്നും കോടിയേരി പറഞ്ഞു.

എപ്പോഴും അദ്ദേഹം സജീവമായി ചിന്തിക്കുകയും യുവജനങ്ങള്‍ക്ക് ആവേശം നല്‍കുകയും ചെയ്തിരുന്നു. കെഎസ്‌യുവിന്റെ കഠാര രാഷ്ട്രിയത്തിന് വിധേയമായിക്കൊണ്ടാണ് അദ്ദേഹത്തിന് മാരകമായ പരിക്കേറ്റത്.

സിപിഎം അദ്ദേഹത്തെ നിയമസഭാംഗമായി നോമിനേറ്റ് ചെയ്തു. നിയമസഭാംഗമായി വളരെ മികച്ച കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ജയിലുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന്റെ എംഎല്‍എ ഫണ്ട് വിനിയോഗിക്കുകയും ചെയ്തുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തല്‍ സിപിഎം ആഘാതമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here