വനിതാ മതിലിന്റെ സമാപനകേന്ദ്രമായ തിരുവനന്തപുരത്ത് വലിയ ഒരുക്കങ്ങളാണ് സംഘാടകസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

വാഹനങ്ങള്‍ അടക്കം ബുക്ക് ചെയ്തും, മതിലില്‍ പങ്കാളിളാകേണ്ട സ്ഥലം മുന്‍കൂട്ടി നിശ്ചയിച്ചും ,വിവിധ സംഘാടകസമിതികള്‍ നിരവിധി ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് .

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട്, ആനിരാജ എന്നീവര്‍ തിരുവനന്തപുരം വെളളയമ്പലത്ത് പങ്കാളികളാകും,മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ ചടങ്ങില്‍ സംസാരിക്കും