ലോകം പുതുവത്സരത്തിന്റെ ആഘോഷ തിമിര്‍പ്പിലാണ്.പലവിധ ആഘോഷങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ പുതുവത്സര ആഘോഷമാണ് കണ്ണൂരിലെ ഐ ആര്‍ പി സി കൗണ്‍സിലിങ് കേന്ദ്രത്തില്‍ നടന്നത്.

ലഹരിയെ പടിക്ക് പുറത്ത് നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി ലഹരിമുക്ത പുതുവത്സര ആഘോഷം സമൂഹത്തിന് നല്ല സന്ദേശം പകരുന്നതായി.

ആഘോഷങ്ങള്‍ക്കൊപ്പം മദ്യം വേണമെന്നത് മലയാളികളുടെ ശീലമായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് ജീവിതമാണ് ലഹരി എന്ന പ്രഖ്യാപനവുമായി ലഹരി മുക്ത പുതുവത്സരാഘോഷം നടന്നത്.

സാന്ത്വന പരിചരണ ജീവകാരുണ്യ രംഗത്തെ മാതൃകാ സ്ഥാപനമായ കണ്ണൂര്‍ ഐ ആര്‍ പി സിയുടെ ഭാഗമായ കൗണ്‍സിലിങ് ആന്‍ഡ് ഡി അഡിക്ഷന്‍ സെന്ററിലായിരുന്നു ലഹരി മുക്ത പുതുവാത്സര ആഘോഷം.

ഐ ആര്‍ പി സി യിലെ ചികിത്സയിലൂടെ ലഹരിയുടെ നീരാളിപ്പിടുത്തില്‍ നിന്നും മോചിതരായവരാണ് കുടുംബ സമേതം പുതുവര്‍ഷം ആഘോഷിച്ചത്.ഐ ആര്‍ പി സി ഉപദേശക സമിതി ചെയര്‍ മാന്‍ പി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ രൂപതാ ബിഷപ്പ് ഫാദര്‍ അലക്‌സ് വടക്കുംതല മുഖ്യ പ്രഭാഷണം നടത്തി
വിവിധ കലാ പരിപാടികളും അരങ്ങേറി.
പ്രവര്‍ത്തനം ആരംഭിച്ചു എട്ട് മാസത്തിനകം 84 പേരാണ് ഐ ആര്‍ പി സി യിലെ ചികിത്സയിലൂടെ ലഹരി മുക്തി നേടിയത്.പൂര്‍ണയും സൗജന്യമാണ് ഐ ആര്‍ പി സി കൗണ്‍സിലിങ് ആന്‍ഡ് ഡി അഡിക്ഷന്‍ സെന്ററിലെ സേവനങ്ങള്‍.