കെഎസ്ആര്‍ടിസി ബസില്‍ കമ്പത്തു നിന്നും കോട്ടയത്തേക്ക് കടത്തിയ ഒന്നേകാല്‍ കിലോ കഞ്ചാവ് വണ്ടിപെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ന്യൂ ഇയര്‍ ആഘോഷത്തിനു വേണ്ടി കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയത് ചപ്പാത്ത് പൂക്കളം പുത്തന്‍പറമ്പില്‍ വീട്ടില്‍ സുധീഷ് മകന്‍ 26 വയസ്സുള്ള മനുമോന്‍, ഈരിക്കല്‍ പടി വീട്ടില്‍ രാജന്‍ മകന്‍ 24 വയസ്സുള്ള വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്തിയത്.

ഇടുക്കി എക്‌സൈസ് കമ്മീഷണര്‍ എംജെ ജോസഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാവിലെ 9 മണിമുതല്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ എക്‌സൈസ് ഉദ്യോഗസ്ഥരും വാഹനപരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെ കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് പരിശോധിച്ചാണ്  കണ്ടുപിടിച്ചത. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉദ്യോഗസ്ഥന്മാരായ രവി, രാജ്കുമാര്‍, അനീഷ് റ്റി.എ., ജോസ് വര്‍ഗീസ, രാജീവ് ബിലേഷ്, സ്റ്റെല്ലാ ഉമ്മന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ഒരു കോട്ടയം സ്വദേശിക്ക് കൈമാറാനാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത് ഇയാളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു