കോഴിക്കോട് ലീഗ് കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോഴിക്കോട് കുറ്റ്യാടി കാക്കുനിയിൽ ലീഗ് കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്ക് പരിക്ക്. പറമ്പത്ത്അബ്ദുള്ള മുസ്ല്യാർ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്.

മുസ്ലീം ലീഗ് പ്രവർത്തകരായ അബ്ദുള്ള മുസ്ല്യാരുടെ മകൻ സാലിം, ആരിഫ്, പേര് അറിയാത്ത മറ്റൊരാൾ എന്നിവർക്കാണ് പരിക്ക്. സാലിമിന്റെ കൈപ്പത്തി തകർന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് മൂന്നു പേരും

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവമെന്ന് പൊലീസ്. എന്നാൽ സംഭവം പൊലീസിനെ അറിയിച്ചില്ല. രാവിലെ പൊലീസ് എത്തുമ്പോഴേക്കും സംഭവസ്ഥലം വൃത്തിയാക്കിയിരുന്നതായും പോലീസ്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here