താമരശേരി ചുരത്തില്‍ ലോറികള്‍ക്ക് ഇളവ് അനുവദിക്കുന്നതിന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു

താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് എപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് ഇളവ് അനുവദിക്കുന്നതിന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കണ്ടയിനര്‍ ലോറികള്‍ക്ക് നിലവിലുള്ള നിരോധനം തുടരും.

നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെയുള്ള ഗതാഗത സംവിധാനത്തിനു പുറമേ
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ചരക്ക് ഗതാഗതം അനുവദിക്കാന്‍ തീരുമാനിച്ചു.

അമിതഭാരം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും പരിശോധന ശക്തമാക്കും. ജില്ലാ കളക്ടര്‍ സാംബശിവറാവു ആര്‍ ടി ഒ ശശികുമാര്‍ താമരശേരി ഡിവൈഎസ്പി പി ബിജുരാജ് ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ വിനയ രാജ് ഡിവൈഎസ്പി ബിജുരാജ് താമരശേരി തഹസില്‍ദാര്‍ സി മുഹമദ് റഫീഖ് ലോറി ഉടമസ്ഥ സംഘം പ്രതിനിധികള്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here