ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതി പിടിയില്‍

ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍.

സുബോധ് കുമാര്‍ സിങ്ങിന്റെ കൈവിരലുകള്‍ കോടാലി ഉപയോഗിച്ച് മുറിച്ച കലുവയാണ് പൊലീസ് പിടിയിലായത്.പ്രതിയില്‍ നിന്ന് വെട്ടാനുപയോഗിച്ച കോടാലിയും പൊലീസ് കണ്ടെടുത്തു.

വിരലുകള്‍ മുറിക്കുക കൂടാതെ ഇയാള്‍ കോടാലി വച്ച് തലയില്‍ മുറിവേല്‍പ്പിക്കുക കൂടി ചെയ്തിരുന്നു. സുബോധ് കുമാറിനെ വെടിവച്ച പ്രശാന്ത് നട്ടിനെ ഡിസംബര്‍ 28ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇനി സുബോധ് കുമാറില്‍നിന്ന് സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത ജോണിയെന്നയാളെയും പൊലീസ് തിരയുന്നുണ്ട്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News