ഭാര്യ വീട്ടുകാര്‍ പരിഗണിക്കുന്നില്ല; യുവാവ് ആറംഗകുടുംബത്തെ വെടിവെച്ച് കൊന്നു

ബങ്കോക്കില്‍ യുവാവ് ആറംഗ കുടുംബത്തെ വെടിവെച്ച് കൊന്നു. പുതുവത്സര ആഘോഷത്തിനിടയ്ക്കാണ് സംഭവം നടന്നത്.

ആക്രമണം നടത്തിയ യുവാവ് പിന്നീട്് ആത്മഹത്യ ചെയ്തു. യുവാവ് കൊന്നതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.

ഭാര്യ വീട്ടുകാര്‍ തന്നെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന കാരണത്താല്‍ ആണ് യുവാവ് ഈ നീചകൃത്യം ചെയ്തത്.

ഭാര്യക്കൊപ്പം ആഘോഷത്തിന് എത്തിയ ഇയാള്‍ നിമിഷങ്ങള്‍ക്കകം കൃത്യം നിര്‍വഹിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചാണ് അയാള്‍ എത്തിയത്.

47 വയസ്സിനും 71 വയസ്സിനും മധ്യേ പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. മിക്കവര്‍ക്കും തലയ്ക്കാണ് വെടിയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here