എന്ത് സംശയമുണ്ടായാലും നമ്മല്‍ ആദ്യം അത് തിരയുന്നത് ഗൂഗിളിലാണ്. നല്ലകാര്യമാണെങ്കിലും മോശം കാര്യമാണെങ്കിലും നമ്മള്‍ സമീപിക്കുന്നത് ഗൂഗിളിനേയാണ്.

എന്നാല്‍ ഇനിമുതല്‍ ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസ് പിടിവീഴും. എല്ലാവരും സൈബര്‍ പൊലീസ് നിരീക്ഷണത്തിലായതിനാലാണ് ഇത്തരത്തില്‍ ഒരു നടപടി.

ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന രീതിയിലുള്ള സംവിധാനമാണ് പുതിയ രീതി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ കൂടിയാണ് പുതിയ തീരുമാനം.

മഹാരാഷ്ട്രാ പോലീസ് എടുത്ത തീരുമാനമാണ് ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ പൊലീസിന് അലേര്‍ട്ട് എത്തുന്ന സംവിധാനം ഒരുക്കുക എന്നത്.

കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പില്‍ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.

വിഷയത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ സമീപിക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.