ഒരുപാട് പേര്‍ എന്നെ ചതിച്ചു, ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു: 2018 കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് വിഷ്ണു വിശാല്‍ തുറന്നു പറയുന്നു

ചെന്നൈ: കഴിഞ്ഞ വര്‍ഷം തനിക്കുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും തുറന്നു പറയുകയാണ് നടന്‍ വിഷ്ണു വിശാല്‍. തന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണെന്ന് വിശാല്‍ പറഞ്ഞു.

വിഷ്ണു നായകനായെത്തിയ രാക്ഷസന്‍ 2018 ലെ ഏറ്റവും ഹിറ്റായിരുന്നു. എന്നാല്‍ ആ സന്തോഷം പൂര്‍ണമായും വിഷ്ണുവിന് ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം താന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയും വിഷ്ണു കഴിഞ്ഞ വര്‍ഷം പങ്കുവച്ചിരുന്നു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടന്‍ കഴിഞ്ഞ വര്‍ഷത്തെ ജീവിതത്തെ കുറിച്ച് വാചാലനായത്. ട്വിറ്റര്‍ അക്കൗണ്ടിന്റെ പൂര്‍ണരൂപം ഇങ്ങനെ:

‘2018 എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ ഒരു വര്‍ഷമായിരുന്നു. രാക്ഷസന്റെ വിജയം വളരെ മനോഹരമായ ഒരു സമ്മാനമായിരുന്നു. സില്‍ക്കുവാര്‍പട്ടി സിങ്കം എന്ന ഒരു സിനിമയും എന്നെ തേടിയെത്തി. ഒരുപാട് പേര്‍ എന്നെ ചതിച്ചു. യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്ന് അറിയാന്‍ സാധിച്ചു. വ്യക്തിജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു. ഇനി 2019 വരുന്നു’ വിഷ്ണു ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here