സംഘപരിവാറിന്റെ ഉന്നം സ്ത്രീകള്‍; തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ടത് കൈരളി പീപ്പിള്‍ ടിവിയുടെ വനിതാ മാധ്യമ പ്രവര്‍ത്തക

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈരളി പീപ്പിള്‍ ടിവിയുടെ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആക്രമണം.

കൈരളി തിരുവനന്തപുരം ബ്യൂറോ ക്യാമറാപേഴസണ്‍ ഷാജിലയ്ക്ക് നേരെയാണ് ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആക്രമണം അഴിച്ചുവിട്ടത്.

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം ചിത്രീകരിക്കാന്‍ ശ്രമിക്കവെ സെക്രട്ടറിയേറ്റിന് മുന്നില്‍വച്ചാണ് ഷാജില ആക്രമിക്കപ്പെട്ടത്. ഷാജിലയുടെ ക്യാമറയും മൈക്കും പിടിച്ചു വാങ്ങിയ അക്രമികള്‍ നിലത്ത് അടിച്ചു തകര്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ വനിതാ കമീഷന്‍ സ്വമേധയ കേസെടുക്കുമെന്ന് ഷാഹിദ കമാല്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘപരിവാര്‍ അക്രമം തുടരുകയാണ്. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത്.

കൊല്ലത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel