ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് തിരിച്ചടിയുമായി വാട്ട്‌സ്ആപ്പ്. നോക്കിയ എസ്40 പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ആന്‍ഡ്രോയ്ഡ് 2,3,7 എന്നീ ഒഎസ്സുകളിലും ഇനിമുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാവില്ല.

ആന്‍ഡ്രോയ്ഡ് 2.3.3 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,വിന്‍ഡോസ് ഫോണ്‍ 8.0 പ്രവര്‍ത്തിക്കുന്ന ഫോണുകള്‍, ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6, നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്ക് ബെറി 10, നോക്കിയ എസ്40 എന്നിവയാണ് ഇനി നുതല്‍ വാട്ട്സ്ആപ്പ് ലഭിക്കാത്ത ഫോണുകള്‍.

ഐഫോണ്‍ 3ജിഎസിലും ഐഒഎസ് 6ല്‍ പ്രവര്‍ത്തിക്കുന്ന ഏത് ഡിവൈസിലും 2020 ഫെബ്രുവരി 1 മുതല്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല എന്ന് കമ്പനി അറിയിച്ചു.

അപ്ഡേഷന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് ലഭ്യമാകാത്തത്. കൂടുതല്‍ മികവോടെ ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരമൊരുക്കേണ്ടത് വാട്സാപ്പിന്റെ ബാധ്യതയാണെന്നാണ് കമ്പനിയുടെ വാദം.