ശ്രീലങ്കയ്ക്ക് നാണക്കേട്; ലോകകപ്പ് കളിക്കണമെങ്കില്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ യോഗ്യതാ റൗണ്ട് കളിക്കണം

ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിന് അഫ്ഗാനിസ്ഥാന്‍ നേരിട്ട് യോഗ്യത നേടിയതോടെ 2014ലെ ചാംപ്യന്‍മാരായ ശ്രീലങ്കയും കരുത്തരായ ബംഗ്ലദേശും യോഗ്യതാ റൗണ്ട് കളിച്ച് ജയിച്ച് ടൂര്‍ണമെന്റിന് എത്തേണ്ട സ്ഥിതിയിലെത്തി.

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനത്തുള്ളവരാണ് നേരിട്ട് ലോകകപ്പിനു യോഗ്യത നേടുക. ഐസിസിയുടെ സമ്പൂര്‍ണ അംഗത്വം ലഭിച്ച ഒന്നര വര്‍ഷത്തിനുള്ളില്‍ അഫ്ഗാന്‍ ആദ്യ എട്ട് റാങ്കിലെത്തിയതോടെയാണ് ലങ്കയ്ക്ക് ഈ ദുര്‍ഗതി.

പാക്കിസ്ഥാന്‍, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് നേരിട്ട് പ്രവേശനമുറപ്പാക്കിയത്.

ആകെ 12 രാജ്യങ്ങളാണ് ലോകകപ്പില്‍ മല്‍സരിക്കുന്നതെങ്കിലും ആദ്യ എട്ടു സ്ഥാനത്തുള്ളവര്‍ക്ക് പുറമെ നാല് രാജ്യങ്ങളെ യോഗ്യതാ മല്‍സരങ്ങളിലൂടെയാണ് കണ്ടെത്തുന്നത്.

ശ്രീലങ്കയ്ക്കും ബംഗ്ലദേശിനുമൊപ്പം ഐസിസിയില്‍ സമ്പൂര്‍ണ അംഗത്വമുള്ള സിംബാബ്‌വെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും യോഗ്യതാ റൗണ്ട് കളിച്ചുവേണം മുന്നേറാന്‍.

ഈ വര്‍ഷം രാജ്യാന്തര ട്വന്റി20യില്‍ കളിച്ച ഒന്‍പത് മല്‍സരങ്ങളും ജയിച്ചാണ് അഫ്ഗാന്‍ റാങ്കിങ്ങില്‍ എട്ടാം സ്ഥാനം ഉറപ്പാക്കിയത്. ബംഗ്ലദേശിനെതിരെ മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയതും ഇതിലുള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News