സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവം അന്തര്‍ദേശീയമാധ്യമങ്ങളിലും വലിയ വാര്‍ത്ത.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍, ബിബിസി എന്നിവര്‍ നല്ല പ്രാധാന്യത്തോടെയാണ് വാര്‍ത്ത കൈകാര്യം ചെയ്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്ക് സ്ത്രീകള്‍ മറികടന്നുവെന്നാണ് റോയിട്ടര്‍ റിപ്പോര്‍ട്ടു ചെയ്തത്.

പല തവണ യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ തടയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇന്ത്യന്‍ യുവതികള്‍ ശബരിമലയില്‍ ചരിത്രം രചിച്ചു’ എന്നാണ് ബിബിസി നല്‍കിയ തലക്കെട്ട്. ആര്‍ത്തവത്തിന്റെ പേരില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമാണിതെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.