നിസ്സാന്‍ കിക്ക്സ് അടുത്ത മാസം വിപണിയിലെത്തും. ഫെബ്രുവരിയില്‍ വിപണിയിലെത്തുന്ന കിക്ക്സിന് 10 ലക്ഷത്തിനും 15നും ഇടയിലാണ് വില.

ഡുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീം, എല്‍ഇഡി ഹെഡ്ലാമ്പുകളും ഡിആര്‍എലുകളും, നിസാന്റെ വി മോഷന്‍ ഗ്രില്ലുമാണ് കാറിന്റെ മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണീയത.

ബ്ലാക്ക്ബ്രൗണ്‍ കളര്‍ സ്‌കീം ആണ് ഉള്ളില്‍ നല്കിയിരിക്കുന്നത്. ബ്രൗണ്‍ പാനല്‍ ഡാഷ്ബോര്‍ഡ്, ലെതര്‍ ഡോര്‍ പാനലുകള്‍, കറുത്ത ഡാഷ്ബോര്‍ഡ് ടോപ്, ലെതറില്‍ പൊതിഞ്ഞ സീറ്റുകളും സ്റ്റിയറിംഗ് വീലുമാണ് കാറിന്റെ മാറ്റ് കൂട്ടുന്നത്.

210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് കിക്ക്സിനു നല്കിയിരിക്കുന്നത്. ബൂമറാംഗ് ടെയില്‍ ലാമ്പാണ് കിക്ക്സിന്റെ മറ്റൊരു പ്രത്യേകത. എസ്യുവി ബോക്സി രൂപമല്ല, വലുപ്പം എസ്യുവിയുടെ അനുപാതത്തിലല്ലാത്തതിനാല്‍ ഇതിനെ ക്രോസോവര്‍ എന്നു വിളിക്കാം.