‘ഇത്രയും ജാതി വെറിയും മനസില്‍ വച്ചുകൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ പഠിപ്പിക്കാന്‍ സാധിച്ചു’; ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധവും ജാതീയ അധിക്ഷേപവും കലര്‍ന്ന മറുപടി നല്‍കിയ അധ്യാപികയോട് ഒരു വിദ്യാര്‍ഥിയുടെ ചോദ്യം

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ഥിക്ക് സ്ത്രീ വിരുദ്ധവും, ജാതീയ അധിക്ഷേപവും കലര്‍ന്ന മറുപടി നല്‍കിയ അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തം.

ശബരിമലയില്‍ പ്രവേശിച്ച കനക ദുര്‍ഗ, ബിന്ദു എന്നിവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിഷ്ണു വിജയന്‍ എന്ന വിദ്യാര്‍ഥി പോസ്റ്റ് ചെയ്ത സ്റ്റാറ്റസിനാണ് അധ്യാപികയായ സിമി അധിക്ഷേപകരമായ മറുപടി നല്‍കിയത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വിഷ്ണു തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സ്‌ക്രീന്‍ ഷോട്ടിനൊപ്പം വിഷ്ണു, അധ്യാപികയ്ക്ക് നല്‍കിയ മറുപടി ഇങ്ങനെ:

ശബരിമലയില്‍ കയറിയ സ്ത്രികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്റ്റാറ്റസ് ഇട്ടതിനു മെസ്സേജ് അയച്ച ഏറ്റവും പ്രിയപ്പെട്ട പ്ലസ് ടു മാത്സ് പഠിപ്പിച്ച സിമി ടീച്ചര്‍ അറിയുന്നതിന് ……..

ഒരിക്കലും നിങ്ങളില്‍ നിന്നും ഇങ്ങനെ ഒരു മെസ്സേജ് ഞാന്‍ പ്രതീക്ഷിച്ചില്ല …whatsupil റിപ്ലൈ തരാന്‍ തോന്നിയില്ല പകരം ഞാന്‍ ഇവിടെ തരുന്നു …..

1)അമ്മയെ കേറ്റണോ അനിയത്തിയെ കേറ്റണോ എന്ന് ഞാന്‍ അല്ല തീരുമാനിക്കേണ്ടത്. അത് അവരുടെ ഇഷ്ടമാണ്. അതില്‍ അഭിപ്രായം പറയാന്‍ എനിക്കാവില്ല. അവര്‍ക്കു കേറണം എന്നാണ് ആഗ്രഹം എങ്കില്‍ കേറുക തന്നെ ചെയ്യും. കാരണം പരമോന്നത നീതി പീഠം അതിനുള്ള അവകാശം അവര്‍ക്കു നല്കിയിട്ടുണ്ട് ടീച്ചറെ. അതെങ്ങനെ ജാതിവെറിയും ആയി നടക്കുന്ന നിങ്ങളോടു ഇത് പറഞ്ഞാല്‍ മനസ്സിലാകുമോ.

2) concession കൊണ്ടാണ് അഡ്മിഷന്‍ കിട്ടിയതെങ്കില്‍ ടീച്ചറിന് ന്താ. അതെന്റെ അവകാശമാണ്.

ഞാന്‍ പഠിക്കുന്ന കര്‍ണാടക സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആണ്. അവിടെ പുറത്തെ സ്റ്റേറ്റില്‍ നിന്നും വരുന്നവര്‍ക്കൊന്നും concession ഇല്ല.
ആനുകൂല്യങ്ങള്‍ കിട്ടാന്‍ ഉള്ള അവകാശം ഉണ്ടെങ്കിലും അത് കിട്ടുന്നില്ല എന്ന് കൂടെ ചേര്‍ക്കുന്നു.

എത്ര കുട്ടികളെ നിങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടാകും. എത്രയും ജാതി വെറിയും മനസ്സില്‍ വച്ച് കൊണ്ട് നിങ്ങള്ക്ക് എങ്ങനെ പഠിപ്പിക്കാന്‍ സാധിച്ചു.

ശബരിമലയില്‍ യുവതികള്‍ കേറുന്നതിനെ വരെ ജാതീയമായി കാണുന്ന ഈ മിസ്സിന്റെ fb പേജ് ന്റെ ലിങ്കും കൂടെ ചേര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News